മന്ത്രി എ.കെ. ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്ന് സ്‌കൂട്ടറുകള്‍ ഇടിച്ചിട്ടു
November 11, 2019 11:46 am
0
മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം മൂന്നു സ്‌കൂട്ടറുകളില്‍ ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറുകളിലേക്കാണ് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം
നടുവണ്ണൂര്‍ – ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു അപകടം. ചാവട്ട് പള്ളി അങ്കണത്തിലെ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെതായിരുന്നു സ്‌കൂട്ടര്‍. മന്ത്രിയുടെ വാഹനം മണിയൂരിലേക്കു പോകുകയായിരുന്നു. ഔദ്യോഗിക വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി പൊലീസ് വാഹനത്തില്‍ മണിയൂരിലേക്ക് യാത്ര തുടര്‍ന്നു. അതേസമയം ഡ്രൈവറുടെ ജാഗ്രതക്കുറവാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.