Thursday, 23rd January 2025
January 23, 2025

കോഹ്‌ലിയും പൂജാരയും മടങ്ങി, നാല് വിക്കറ്റ് നഷ്ടം: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

  • June 23, 2021 5:14 pm

  • 0

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മഴയെ തുടര്‍ന്ന് ആദ്യ ദിനം നഷ്ടമായ മത്സരത്തില്‍ കളി റിസര്‍വ് ദിനത്തിലാണ് ഇന്ന് നടക്കുന്നത്. റിസര്‍വ് ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയ്ക്ക് നായകന്‍ വിരാട് കോഹ്‌ലി( 13), ചേതേശ്വര്‍ പൂജാര(15) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

45 ഓവര്‍ പിന്നിടുമ്ബോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. അജിങ്ക്യ രഹാനെ(6 റണ്‍സ്), ഋഷഭ് പന്ത്(16) എന്നിവരാണ് ക്രീസില്‍.

നിലവില്‍ 63 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക്ഇന്ത്യന്‍ ഓപ്പണര്‍മാരെ ടിം സൗത്തി മടക്കിയപ്പോള്‍ വിരാട് കോഹ്‌ലിയേയും ചേതേശ്വര്‍ പൂജാരയേയും ജെമീസണ്‍ ആണ് കൂടാരം കയറ്റിയത്.