Thursday, 23rd January 2025
January 23, 2025

15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ നിരോധിച്ചേക്കും

  • November 11, 2019 1:00 pm

  • 0

സുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ പൊതുസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കുന്നു. ഇതിനുശേഷം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുന്നതിന് 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന, 1988-ലെ നിയമഭേദഗതിയെ തുടര്‍ന്നാണ് ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രം ഒരുങ്ങുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍വാഹന കമ്മിഷണര്‍മാരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു.

 

കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതി സബ്കമ്മിറ്റിക്ക് മുമ്പാകെയുള്ള മറ്റു വിഷയങ്ങള്‍:

  • 15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ക്ക് പിന്നീട് സ്വകാര്യവാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് മാത്രമേ അനുവദിക്കൂ.
  • സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നിലവില്‍ കാറുകള്‍ക്ക് 3000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 650 രൂപയുമാണ് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍, ഭേദഗതി നിലവില്‍വന്നാല്‍ കാറിന് 20,000 മുതല്‍ 25,000 രൂപയും ബൈക്കുകള്‍ക്ക് 2000 രൂപയുമായി ഉയര്‍ത്തിയേക്കും. പുതുക്കാന്‍ വൈകിയാല്‍ 5000 രൂപ പിഴയും അടയ്‌ക്കേണ്ടി വരും.
  • 2017 ജനുവരി ഒന്നിന് പത്തുവര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള സ്വകാര്യ, പൊതുവാഹനങ്ങള്‍ക്കും ഗ്രീന്‍ടാക്‌സ് അടയ്ക്കണം. ഗ്രീന്‍ടാക്‌സും വന്‍തോതില്‍ ഉയര്‍ത്താന്‍ നീക്കമുണ്ട്.