സച്ചി എന്ന അതുല്യപ്രതിഭ ഓര്‍മ്മയായിട്ട് ഒരു ഇന്നേക്ക് വര്‍ഷം തികയുന്നു ; അശ്രുപുഷ്പങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും
June 18, 2021 1:30 pm
0
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ് . കഴിഞ്ഞവര്‍ഷം ജൂണ്‍ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് അദ്ദേഹം യാത്രയായത്. എന്നാല്‍,ഒരു വര്‍ഷം പിന്നിടുമ്ബോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് ആരാധകരും സുഹൃത്തുക്കളും . സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്.