സ്വര്‍ണ വില കുറഞ്ഞു; രണ്ടാഴ്ചക്കിടെ 700 രൂപ താഴ്ന്നു
June 16, 2021 10:45 am
0
കൊച്ചി: രണ്ടു ദിവസത്തിനു ശേഷം വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 36,280 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചക്കിടെ 700 രൂപയാണ് കുറഞ്ഞത്.