ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തി നൊവാക്ക് ജോക്കോവിച്ച്; ഒപ്പം അപൂര്‍വ റെക്കോര്‍ഡും
June 14, 2021 9:13 am
0
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് 19ാം ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-7 (6), 2-6, 6-3, 6-2, 6-4.
അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി. 52 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് നാല് ഗ്രാന്റ് സ്ലാമും രണ്ട് തവണ നേടുന്ന റെക്കോര്‍ഡ് പിറക്കുന്നത്.
22 കാരനായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിന്റെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലായിരുന്നു ഇന്നലെ നടന്നത്. 2016 ന് ശേഷമാണ് ജോക്കോവിച്ച് വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തുന്നത്. ഒമ്ബത് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം, 5 വിംബിള്‍ഡണ്‍ കിരീടം, മൂന്ന് യുഎസ് ഓപ്പണ്‍ കിരീടം എന്നീ നേട്ടങ്ങള്‍ക്ക് പുറമേ ജോക്കോവിച്ച് തന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു.
20 ഗ്രാന‍്റ് സ്ലാം കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററുടേയും റാഫേല്‍ നദാലിന്റേയും ഒപ്പമെത്താന്‍ ഇനി ഒരു കിരീടത്തിന്റെ അകലം മാത്രമാണ് ജോക്കോവിച്ചിനുള്ളത്.
1969 ല്‍ റോഡ് ലാവര്‍ ആണ് നാല് ഗ്രാന്റ് സ്ലാമുകളും രണ്ട് തവണ നേടി ഇതിനു മുമ്ബ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
സെമി ഫൈനലില്‍ റാഫേല്‍ നദാലിനെ മറികടന്നാണ് ജോക്കോവിച്ച് കിരീടത്തിലേക്ക് അടുത്തത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന ചരിത്ര നേട്ടത്തിലേക്കുള്ള നദാലിന്റെ തേരോട്ടം തടഞ്ഞ് കിരീടവും ഉയര്‍ത്തി പുരുഷ ടെന്നീസില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
നാല് മണിക്കൂര്‍ 11 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.
1969 ല്‍ റോഡ് ലാവര്‍ ആണ് നാല് ഗ്രാന്റ് സ്ലാമുകളും രണ്ട് തവണ നേടി ഇതിനു മുമ്ബ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
രണ്ട് സെറ്റില്‍ പിന്നില്‍ നിന്നാണ് ജോക്കോ കിരീടത്തിലേക്ക് കുതിച്ചത്. തനിക്ക് മികച്ച പൊരാട്ടം സമ്മാനിച്ച സ്റ്റെഫാനോസിനെ അഭിനന്ദിക്കാനും താരം മറന്നില്ല. പരാജയം അദ്ദേഹത്തിന് വിഷമമുണ്ടാക്കുമെങ്കിലും കൂടുതല്‍ കരുത്തനായി തിരിച്ചെത്തി നിരവധി ഗ്രാന്റ് സ്ലാമുകള്‍ സ്റ്റെഫാനോസ് നേടുമെന്നും ജോക്കോവിച്ച് പറഞ്ഞു.