പ്രതിഷേധം കനത്തതോടെ ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ, ഒളിമ്ബിക്സിന് ഇറങ്ങുന്നത് സ്പോണ്‍സര്‍മാരില്ലാതെ
June 9, 2021 3:14 pm
0
ന്യൂഡല്‍ഹി: ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിര്‍മ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തതോടെ തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക്ക് അസോസിയോഷന്‍ തീരുമാനിച്ചു. ലീ നിങ്ങിന്റെ സ്പോണ്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ച ഐ ഒ എ, ഇന്ത്യന്‍ താരങ്ങള്‍ ബ്രാന്‍ഡഡ് ചെയ്യാത്ത സാധാരണ സ്പോര്‍ട്സ് കിറ്റുകളുമായിട്ടാകും ഒളിമ്ബിക്ക് മത്സരങ്ങള്‍ക്ക് ഇറങ്ങുകയെന്നും വ്യക്തമാക്കി. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ ടോക്കിയോയില്‍ വച്ചാണ് ഒളിമ്ബിക്ക് മത്സരങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ലീ നിങ്ങ് രൂപകല്പന ചെയ്ത ഇന്ത്യയുടെ ഒളിമ്ബിക്ക് കിറ്റുകള്‍ ഐ ഒ എ പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ കിറ്റില്‍ ചൈനീസ് കമ്ബനിയുടെ പേര് വന്നതോടുകൂടി പ്രതിഷേധം കനക്കുകയായിരുന്നു. കേന്ദ്ര കായിക വകുപ്പും ചൈനീസ് കമ്ബനിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതോടെ ഐ ഒ എയ്ക്ക് ലീ നിങ്ങനെ ഒഴിവാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായി. ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ലീ നിങ്ങുമായി നിലവിലുള്ള കരാര്‍ ഒഴിവാക്കാന്‍ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡന്‍്റ് നരേന്ദര്‍ ബത്ര അറിയിച്ചു. സ്പോണ്‍സര്‍മാരില്ലാതെയാകും ഇന്ത്യന്‍ താരങ്ങള്‍ ഇതിനെ തുടര്‍ന്ന് ഒളിമ്ബിക്ക്സ് മത്സരങ്ങള്‍ക്ക് കളത്തില്‍ ഇറങ്ങുകയെന്നും ബത്ര അറിയിച്ചു.
ഐ ഒ എ ഏതാനും ചില കമ്ബനികളുമായി കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒളിമ്ബിക്ക്സിനു മുമ്ബ് ഈ നീക്കങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല.
കഴിഞ്ഞ വര്‍ഷം ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന പ്രശ്നങ്ങളെ തുടന്ന് രാജ്യമൊട്ടാകെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ മുറവിളി ഉയരുന്നുണ്ടായിരുന്നു.