സ്വകാര്യബസുകള്‍ 22 മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്
November 9, 2019 4:59 pm
0
സ്വകാര്യബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമായ സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍–എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്ബത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യങ്ങള്‍.