Thursday, 23rd January 2025
January 23, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

  • November 9, 2019 4:50 pm

  • 0

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപപ്രദേശത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. നാല്‍പ്പത്തിയാറ് ദിവസം മുമ്ബ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന്‍ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്ബിലെ കിണറ്റില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മായനാട്‌നാഗങ്കോട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്ബനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അഴുകിയ നിലയില്‍ കാണുന്നത്.

തുടര്‍ന്ന്.മെഡിക്കല്‍ കോളെജ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രൂപേഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. പ്രസന്ന മാതാാവും ഷാരോണ്‍ കുമാര്‍ സഹോദരനുമാണ്.