യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത
May 24, 2021 5:14 pm
0
ഫുജൈറ: തിങ്കളാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍.സി.എം) അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഇന്ന് പുലര്‍ച്ചെ 4:54 ന് ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.
രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഫായിസ്, അഷ്‌റഫ് അലി എന്നിവര്‍ അറിയിക്കുകയുണ്ടായി. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ ചുമരുകള്‍ നല്ല രീതിയില്‍ കുലുങ്ങിയതായി ഇവര്‍ പറഞ്ഞു.