സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 4450 രൂപ, പവന് ഇന്ന് കൂടിയത് 400 രൂപ
May 7, 2021 2:02 pm
0
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധന. ഗ്രാമിന് 50 രൂപ കൂടി 4450 രൂപയായി. പവന് 400 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു.
ആഗോളവിപണിയില്‍ സ്‌പോട് ഗോള്‍ഡിന് വില ഉയര്‍ന്ന് 1817.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി 16ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണിത്. യു.എസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതും ഡോളര്‍ വില ദുര്‍ബലമായതും കാരണം സ്വര്‍ണത്തിന് ആവശ്യമേറിയതോടെയാണ് നേരിയ വിലവര്‍ദ്ധന ഉണ്ടായത്.