Thursday, 23rd January 2025
January 23, 2025

വാഹനപരിശോധന;ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം

  • November 9, 2019 2:00 pm

  • 0

വാഹനപരിശോധന സമയത്ത് കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ മുഖാന്തരം ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണം. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഇത് സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നിവയെ മോട്ടോര്‍ വാഹന രേഖകള്‍ ആധികാരികമായി സൂക്ഷിക്കാവുന്ന ആപ്ലിക്കേഷനുകളായി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിതിനു ശേഷവും സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അവ വഴി ഹാജരാക്കുന്ന രേഖകള്‍ക്ക് സ്വീകാര്യത കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് ഡിജിപി വീണ്ടും നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.