Thursday, 23rd January 2025
January 23, 2025

ഓസീസ്​ താരം സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കു ശേഷം മോചനം

  • May 5, 2021 3:57 pm

  • 0

സിഡ്​നി: ആസ്​ട്രേലിയന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങ​േളാളം നിറസാന്നിധ്യമായിരുന്ന സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ നാലംഗ സംഘം തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ചവശനാക്കിയ താരത്തെ മണിക്കൂറുകള്‍ക്ക്​ ശേഷം വിട്ടയക്കുകയും ചെയ്​തു. ഏകദേശം ഒരു മാസം മുമ്ബ്​ നടന്ന​ സംഭവം വൈകിയാണ്​ പുറംലോകമറിയുന്നത്​. മക്​ഗില്ലുമായി ബന്ധമുള്ള ഒരാളുള്‍പെടെ അറസ്റ്റിലായിട്ടുണ്ട്​. സിഡ്​നിയിലെ ക്ര​ിമോണില്‍ ഏപ്രില്‍ 14നാണ്​ രണ്ടുപേരെത്തി ബലം​പ്രയോഗിച്ച്‌​ കാറില്‍ കയറ്റി കൊണ്ടുപോകുന്നത്​. നഗരത്തിനു പുറത്തെത്തിച്ച്‌​ മര്‍ദിച്ചവശനാക്കുകയും വെടിവെച്ചുകൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​ത ശേഷം മറ്റൊരിടത്തുകൊണ്ടുപോയി വിട്ടയക്കുകയായിരുന്നു.

പിന്നെയും അക്രമമുണ്ടാകുമെന്ന്​ ഭയന്നാണെന്ന്​ പറയുന്നു, ഏ​പ്രില്‍ 20വരെ സംഭവം മക്​ഗില്‍ പുറത്തുപറഞ്ഞിരുന്നില്ല. കാമുകി മരിയ ഓമീഘറുടെ സഹോദരന്‍ മാരിനോ സോടിറോപോളസിന്​ സംഭവത്തില്‍ പങ്കുള്ളതായി പൊലീസിനെ ഉദ്ധരിച്ച്‌​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. മരിയയുമൊന്നിച്ച്‌​ മക്​ഗില്‍ ഒരു റസ്​റ്റൊറന്‍റ്​ നടത്തുന്നുണ്ട്​. ഇരുവരും അടുത്തിടെ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമ്ബത്തിക താല്‍പര്യങ്ങളാണ്​ പിന്നിലെന്ന്​ സംശയിക്കുന്നതായി ​െപാലീസ്​ പറഞ്ഞു. എന്നാല്‍, സംഘം മോചന ദ്രവ്യം ആവശ്യപ്പെട്ടതായി പറയുന്നില്ല. പ്രതികളുടെ വീട്​ റെയ്​ഡ്​ നടത്തിയ പൊലീസ്​ മൊബൈല്‍ ഫോണ്‍, വസ്​ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്​.

1988 മുതല്‍ 2008 വരെ ഓസീസ്​ ടീമില്‍ അംഗമായിരുന്ന സ്​പിന്നര്‍ 44 ടെസ്റ്റുകളിലായി 208 വിക്കറ്റെടുത്തിട്ടുണ്ട്​. ​സഹതാരമായി ഷെയിന്‍ വോണ്‍ മാധ്യമ ശ്രദ്ധയില്‍നിറഞ്ഞുനിന്നതാണ്​ മക്​ഗില്ലിനെ താരതമ്യേന അപ്രസക്​തനാക്കിയത്​.