Thursday, 23rd January 2025
January 23, 2025

ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

  • April 30, 2021 11:14 am

  • 0

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായുള്ള സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു. ഇതിനെ തുടര്‍ യുഎസ് സൈന്യത്തിന്റെ സൂപ്പര്‍ ഗ്യാലക്സി ട്രാന്‍പോര്‍ട്ട് വിമാനത്തിലാണ് ഇന്ന് രാവിലെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യ യുഎസിന് കൈത്താങ്ങായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായിക്കേണ്ടത് യുഎസിന്റെ കടമയാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പ്രത്യേരക വിമാനം തലസ്ഥാനത്ത് എത്തിയത്.

400 ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയാണാണ് സൂപ്പര്‍ ഗ്യാലക്സി എത്തിച്ചു നല്‍കിയിരിക്കുന്നതെന്നാണ് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുമായി മറ്റൊരു വിമാനം കൂടി ഇന്ന് എത്തിയേക്കുമെന്നാണ് പരതീക്ഷിക്കുന്നത്. ഇത് കൂടാതെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സഹായവുമായി ഇന്ത്യയില്‍ എത്തിയേക്കും.

വിമാനം ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ 70 വര്‍ഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക്ക നില്‍ക്കുന്നു ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തില്‍ യുഎസിനെ കൂടാതെ ജര്‍മ്മനി, ന്യൂസിലാന്‍ഡ, സൗത്ത് കൊറിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളാണ് സഹായവുമായി എത്തിയത്.