‘കോവിഡില്‍ കുടുംബത്തിന് തുണയാകണം’; അശ്വിന്‍ ഐ.പി.എല്‍ വിട്ടു
April 26, 2021 4:20 pm
0
ചെന്നൈ: ഡല്‍ഹികാപ്പിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന് തുണയാകാനാണ് തന്‍റെ തീരുമാനമെന്ന് അശ്വിന്‍ അറിയിച്ചു. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷമായിരുന്നു അശ്വിന്‍റെ അഭിപ്രായ പ്രകടനം.
കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാല്‍ ടൂര്‍ണമെന്‍റിലേക്ക് മടങ്ങിവരാം എന്ന് ഉറപ്പുനല്‍കിയാണ് അശ്വിന്‍മടങ്ങിയത്. ഇത്തരം ബുദ്ധിമുേട്ടറിയ സമയത്ത് കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിന്‍ ട്വീറ്റില്‍ പറഞ്ഞു. തന്‍റെ ട്വിറ്റര്‍ പ്രൊഫൈലിന്‍റെ പേര് Stay home stay safe! Take your vaccine എന്നാക്കി അശ്വിന്‍ മാറ്റിയിട്ടുണ്ട്.
അശ്വിന് പിന്തുണനല്‍കുന്നതായും കുടുംബത്തിനായി പ്രാര്‍ഥിക്കുന്നതായും ഡല്‍ഹി കാപ്പിറ്റല്‍സ് മറുപടിയായി ട്വീറ്റ് ചെയ്തു. നേരത്തേയുള്ള ട്വീറ്റില്‍ തങ്ങളുടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണെന്ന് അശ്വിന് പറഞ്ഞിരുന്നു. ആരോഗ്യപരിപാലനരംഗത്തുള്ളവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും എല്ലാവരോടും സുരക്ഷിതമായിരിക്കാനും അശ്വിന്‍ പറഞ്ഞിരുന്നു.