എസ്പിജി സംഘത്തിന് നന്ദി പറഞ്ഞ് രാഹുൽ
November 9, 2019 1:00 pm
0
എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെയും കുടുംബത്തെയും ഇത്രയും കാലം സംരക്ഷിച്ചതിന് എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര് രാഹുൽ ഉൾപ്പെടെ ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ നീക്കം നടത്തുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നെന്നായിരുന്നു വാർത്ത. അതേസമയം ഇവർക്ക് സി.ആര്‍.പി.എഫിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാകും രാജ്യത്ത് എസ്.പി.ജി സുരക്ഷ. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിയിരുന്ന എസ്.പി.ജി സുരക്ഷ ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചിരുന്നു.