Friday, 2nd May 2025
May 2, 2025

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ആറ് പേരുടെ നില ഗുരുതരം

  • April 23, 2021 12:05 pm

  • 0

തിരുവനന്തപുരം: പിരപ്പന്‍കോട് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു. കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെമ്ബായത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം.

ബസില്‍ നാല്‍പ്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. 21 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുളളവരെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ ആറ് പേരുടെ നില ഗുരുതരമാണ്.

ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവര്‍ റോഡിന്റെ ഇടതുവശത്തേക്ക് ബസ് ഒതുക്കുകയായിരുന്നുഇവിടേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.