
സൂമ്ബാ ഡാന്‍സ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പരിശീലകന്‍ അറസ്റ്റില്‍
April 21, 2021 4:14 pm
0
തിരുവനന്തപുരം : സൂമ്ബാ ഡാന്‍സ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. സനുവിന്‍റെ പക്കല്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുള്ള ഇയാള്‍ പാര്‍ട്ട്‌ടൈമായാണ് സൂമ്ബാ പരിശീലനം നടത്തിയിരുന്നത്. തടി കുറയക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്ബാ പരിശീലനം. പരിശീലനത്തിന് എത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇയാള്‍ വലയില്‍ വീഴ്ത്തിയിരുന്നത്. പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. ഇരയാക്കപ്പെട്ട ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
വലയിലാക്കുന്ന സ്ത്രീകളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ പ്രമുഖരുള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ചു വരികയാണ്. സനു വിവാഹമോചിതനാണ്. മൂന്ന് കുട്ടികളുമുണ്ട്.