നികുതി അടച്ച് പൃഥ്വിരാജിന്റെ കാർ രജിസ്റ്റർ ചെയ്തു
November 9, 2019 12:00 pm
0
നികുതിയുടെ ബാക്കിതുകയായ 9,54,350 രൂപയും അടച്ചാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. രജിസ്ട്രേഷൻ നികുതിയുടെ മുഴുവൻ പണവും കെട്ടിവച്ചതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാർ രജിസ്റ്റർ ചെയ്തു. കാറിന്റെ വില രേഖപ്പെടുത്തിയതിൽ 30 ലക്ഷത്തിന്റെ വ്യത്യാസം കണ്ടതിനാൽ രജിസ്ട്രേഷൻ നടത്താൻ ആവാത്ത അവസ്ഥയിലായിരുന്നു.
താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലിലാണ് 30 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. 1.34 കോടി ആയിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തുകയും രജിസ്‌ട്രേഷന്‍ തടയുകയുമായിരുന്നു.