തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മക്ക് പിഴയും വിധിച്ചു
April 21, 2021 12:11 pm
0
ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാെല മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് രോഹിതിന് പിഴ വിധിച്ചത്. ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്.
സീസണില്‍ രോഹിത് ശര്‍മക്ക് പിഴ വിധിക്കുന്നത് ഇതാദ്യമായാണ്. കുറഞ്ഞ ഓവര്‍നിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ്. കൂടാതെ ടീമംഗങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷമോ പിഴ അടക്കണം. മൂന്നാം തവണയും കുറ്റം ചെയ്യുകയാണെങ്കില്‍ നായകന്‍ 30 ലക്ഷം രൂപയും ടീമംഗങ്ങള്‍ 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയടക്കണമെന്നാണ് ബി.സി.സി.ഐയുടെ പുതിയ വ്യവസ്ഥ.