
ടെസ്റ്റ് ചെയ്യാത്തയാള്ക്കും പോസിറ്റീവ്; പിശകുപറ്റിയതെന്ന് അധികൃതര്‍
April 21, 2021 10:27 am
0
വര്‍ക്കല: കോവിഡ് ടെസ്റ്റ് ചെയ്യാത്തയാളും പോസിറ്റീവായി; ആരോഗ്യ വകുപ്പിെന്റ അറിയിപ്പ് ലഭിച്ചതോടെ ആശങ്കയിലായയാള് ആശുപത്രിയിലെത്തിയപ്പോഴാണ് അധികൃതര്‍ക്ക് പറ്റിയ പിഴവാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ യഥാര്‍ഥ ‘പോസിറ്റീവ്‘ രോഗി എവിടെയാണെന്നും എങ്ങനെ കണ്ടെത്തുമെന്നുമറിയാതെ കുഴങ്ങുകയാണ് ബന്ധപ്പെട്ടവര്‍.
ഇടവ മൂടില്ലാവിള കല്ലുവിള വീട്ടില്‍ രാജു(47)വിനെയാണ് ആരോഗ്യ വകുപ്പ് ടെസ്റ്റില്ലാതെ ‘കോവിഡ് പോസിറ്റീവ്‘ ആക്കിയത്. സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ 17ന് നഗരസഭാ പ്രദേശത്തെ കുരയ്ക്കണ്ണിയിലുണ്ടായിരുന്ന കോവിഡ് പരിശോധന കേന്ദ്രത്തിലാണ് ഡ്രൈവറായ രാജു പേര് രജ്സിറ്റര്‍ ചെയ്തത്. പരിശോധനക്കായി സാമ്ബിള്‍ നല്കാനെത്തിയപ്പോള് ക്യാമ്ബില്‍ നല്ല തിരക്കുമുണ്ടായിരുന്നു. ജോലിത്തിരക്കുണ്ടായിരുന്നതിനാല്‍ പൊയിവരാമെന്ന് പറഞ്ഞ് മടങ്ങിയ രാജു രണ്ടുമണിക്ക് ശേഷം പിന്നെയും ക്യാമ്ബിലെത്തി. എന്നാല്‍ രണ്ടുമണി വരെ മാത്രമേ ക്യാമ്ബ് പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ സാമ്ബിള്‍ നല്കാനാവാതെ രാജു മടങ്ങിപ്പോയി.
എന്നാല്‍ ബുധനാഴ്ച രാവിലെ ഇടവ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രാജുവിെന്റ ഫോണിലേക്ക് ആരോഗ്യവകുപ്പിെന്റ നിര്‍ദേശമെത്തി. കുരയ്ക്കണ്ണി ക്യാമ്ബിലെ പരിശോധനയില്‍ രാജുവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ക്വാറന്റീനില്‍ പോകണമെന്നുമായിരുന്നു അറിയിപ്പ്.
അറിയിപ്പ് ലഭിക്കുമ്ബോള്‍ രാജു വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഊഴം കാത്തുനില്ക്കുയായിരുന്നു. ഉടനെ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കണ്ട് രാജു ആരോഗ്യ വകുപ്പിെന്റ അറിയിപ്പ് ശ്രദ്ധയില്‍പെടുത്തി. സംഭവം അന്വേഷിച്ച സൂപ്രണ്ട് ജീവനക്കാര്‍ക്ക് പിശകുപറ്റിയതാണെന്ന് അറിയിച്ചു. പരിശോധനക്കായി എടുത്ത മറ്റാരുടെയോ സാമ്ബിള്‍ ബോട്ടിലിലും മറ്റുരേഖകളിലും രാജുവിെന്റ പേരുവിവരങ്ങളാണ് അബദ്ധത്തില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ രേഖപ്പെടുത്തിയത്.
എന്നാല്‍ പരിശോധനയില്‍ യഥാര്‍ഥത്തില്‍ പോസിറ്റീവായ ആളെ എങ്ങനെ കണ്ടുപിടിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. ടെസ്റ്റ് നടത്തിയയാള്‍ പരിശോധനഫലം വരാത്തതിനാല്‍ ദൈനംദിന ചര്യകള്‍ പഴയപടി നിര്വഹിക്കുന്നുണ്ടാവാം. ഇയാള്‍ സമൂഹത്തില്‍ പഴയതുപോലെ ഇടപെടന്നുമുണ്ടാകുമെന്ന ആശങ്കയുണ്ട്.