
കേരളം വീണ്ടും നിയന്ത്രണങ്ങളിലേക്ക്, രാത്രികാല കര്‍ഫ്യു വന്നേക്കും, വര്‍ക്ക് ഫ്രം ഹോം തിരികെ വരും, തീരുമാനം ഉടന്‍
April 19, 2021 3:44 pm
0
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെ തിരക്കു കുറയ്‌ക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് പൊലീസ്. ഇതിനുളള നടപടികള്‍ ഉള്‍പ്പടെയുളള നിര്‍ദേശങ്ങള്‍ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുമ്ബാകെ വച്ചു.
കൊവിഡ് വ്യാപനം കുറയ്‌ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്‌ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം പുരോഗമിക്കുകയാണ്. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.