Friday, 2nd May 2025
May 2, 2025

പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി

  • April 19, 2021 2:26 pm

  • 0

പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ കേരളം പരിശോധന കര്‍ശനമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് പരിശോധന. അവശ്യ വസ്തുക്കളുമായെത്തുന്ന വാഹനങ്ങളും ചരക്ക് വാഹനങ്ങളും പരിശോധനയില്‍ നിന്ന് ഒ‍ഴിവാക്കി.

അതിരാവിലെ മുതല്‍ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ പോലീസ് പരിശോധന ആരംഭിച്ചു. കാറിലും ഇരുചക്രവാഹനങ്ങളിലുമുള്‍പ്പെടെ എത്തിയ യവരെയും കാല്‍നട യാത്രക്കാരെയും പരിശോധിച്ചു. ഉത്തരവിനെക്കുറിച്ചറിയാതെ ഇ പാസില്ലാതെയെത്തിയവരെ ആദ്യ ദിനം ഇളവ് നല്‍കി കടത്തി വിട്ടു.

പാസും RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെയെത്തുന്നവരെ ഇനി മുതല്‍ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ല. RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെയെത്തുന്നവര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

ദിവസേന ജോലി ആവശ്യത്തിനുപ്പെടെ അതിര്‍ത്തി കടന്ന് യാത്ര ചെയ്യേണ്ടി വരുന്നവരുടെ കാര്യത്തില്‍ ജില്ലാ ഭരകൂടത്തിന്റെ നിര്‍ദേശത്തിനനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും ഡി വൈ എസ് പി വി കെ രാജു പറഞ്ഞു

അവശ്യ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെയും ചരക്ക് വാഹനങ്ങളെയും പരിശോധനയില്‍ നിന്ന് ഒഴിവാക്കി. പരിശോധന കര്‍ശനമാക്കിയതോടെ തമിഴ്നാട് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന KSRTC ബസുകളടക്കം കേരള അതിര്‍ത്തിയിലേക്ക് മാറ്റിയതോടെ ബസ്സുകളിലെത്തിയവര്‍ കാല്‍ നടയായാണ് അതിര്‍ത്തി കടന്നത്.

ഗോവിന്ദാപുരം, മീനാക്ഷി പുരം, ഗോപാലപുരം, വേലന്താവളം ഉള്‍പ്പെടെയുള്ള അതിര്‍ത്തി ചെക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.