Friday, 2nd May 2025
May 2, 2025

എ.സമ്ബത്ത് വീട്ടിലിരുന്നും ശമ്ബളം‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്ബളം 20 ലക്ഷം രൂപ

  • April 19, 2021 11:45 am

  • 0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹി കേരള ഹൗസില്‍ നിയമിച്ച എ.സമ്ബത്ത് കൈപ്പറ്റിയ ശമ്ബളത്തിന്റെ കണക്കുകള്‍ പുറത്ത്. കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡല്‍ഹി കേരള ഹൗസില്‍ 2019 ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്ത സമ്ബത്ത് ഒന്നര വര്‍ഷം കൊണ്ട കൈപ്പറ്റിയ ശമ്ബളം 20 ലക്ഷത്തിലധികം.

2019 ഓഗസ്റ്റ് 13നായിരുന്നു സമ്ബത്ത് ചുമതലയേറ്റത്. കൊവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തിലേക്ക് മുങ്ങിയിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണംഎന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്ബത്ത് വീട്ടില്‍ തന്നെയായിരുന്നു. ഈ ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവന്‍സ് സഹിതവും സമ്ബത്ത് ശമ്ബളം കൈപ്പറ്റിയത്. എന്‍ എസ് യു നേതാവ് വിനീത് തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളില്‍ എന്ത് ഇടപെടലാണ് സമ്ബത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല. പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്ബത്ത് ശമ്ബളവും മറ്റ് അലവന്‍സുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്ബത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോണ്‍ ചാര്‍ജ് ഇനത്തില്‍ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തില്‍ നാലായിരത്തി ഒരുനൂറ്റി അമ്ബത് രൂപയും സമ്ബത്ത് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ താമസ സൗകര്യത്തിനൊപ്പം സഹായിക്കാനായി ഉദ്യോഗസ്ഥരേയും അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സമ്ബത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചത്.