Friday, 2nd May 2025
May 2, 2025

മകളെ പുഴയിലേക്കെറിഞ്ഞു, തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനു മോഹന്റെ കുറ്റസമ്മതം

  • April 19, 2021 9:52 am

  • 0

കൊച്ചി: മകള്‍ വൈഗയെ മുട്ടാര് പുഴയില്‍ തള്ളിയിട്ടുകൊന്നത് താന് തന്നെയെന്ന് പിതാവ് സനു മോഹന്റെ കുറ്റസമ്മതമൊഴി. സാമ്ബത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും എന്നാല് കുട്ടിയെ പുഴയില് എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന് മനസ് അനുവദിച്ചില്ലെന്നും ഇന്നലെ പൊലീസ് പിടിയിലായ സനുമോഹന്‍ പറഞ്ഞു.അതേസമയം മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

താന് മരണപ്പെട്ടാന് കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന് തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന് പറഞ്ഞു.

ഇന്നലെ കര്ണാടകയിലെ കാര്വാറില് നിന്ന് പിടികൂടിയ പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില് എത്തിച്ചുഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് ചോദ്യം ചെയ്യുകയാണ്.

മാര്‍ച്ച്‌ 22നാണ് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു നാടുവിട്ട സനുമോഹന്‍ കഴിഞ്ഞ ദിവസം മുകാംബികയില്‍ വിവരം ലഭിച്ചിരുന്നു. പൊലീസ് എത്തുംമുന്നേ കര്‍ണാടകയിലെ കര്‍വാറിലേക്ക് പോയ സനുമോഹനെ കര്‍ണാടക പൊലീസാണ് പിടികൂടിയത്.