Friday, 2nd May 2025
May 2, 2025

ഐഎസ്‌ആര്‍ഒ ചാരക്കേസ്‌: ആദ്യം ചോദ്യം ചെയ്യേണ്ടത് ഉമ്മന്‍ ചാണ്ടിയെയും എ കെ ആന്റണിയെയും: പി സി ചാക്കോ

  • April 16, 2021 4:00 pm

  • 0

കൊച്ചി: ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ കെ ആന്റണിയെയും ഉമ്മന് ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്സ.പി നേതാവ് പി സി ചാക്കോ. ഐഎസ്‌ആര്‌ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ്‌ആര്‌ഒ ചാരക്കേസില് നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില് അത് രാഷ്ട്രീയ നേതൃത്വത്തില് നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന് ചാണ്ടിയെയുമാണ്. കോണ്ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസില് അഴിയാന് പോകുന്നത്.

കെ കരുണാകരനോട് നേരിട്ടു പടവെട്ടി വിജയിക്കാന് കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്. മറ്റെന്തും സഹിക്കാം താന് ഒരു ചാരക്കേസ് പ്രതിയാണെന്ന് പാര്ട്ടിയിലെ സഹപ്രവര്ത്തകര് പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരന് പറഞ്ഞിട്ടുണ്ട്. ഉമ്മന് ചാണ്ടിയും എ.കെ ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരന് പറഞ്ഞിട്ടുണ്ട്.