തമിഴ് നടന് വിവേകിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍ തുടരുന്നു
April 16, 2021 2:31 pm
0
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഗായകനുമായ വിവേകിന് ഹൃദയാഘാതം. അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് വിവേകിന് ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വിവേക് തുടരുന്നത്. വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സാമി, ശിവാജി, അന്യന് തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.