
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം ചെയ്യും
April 16, 2021 10:20 am
0
കോഴിക്കോട് :അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം.ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി .വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല .
അതിനാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു .കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് .