Monday, 21st April 2025
April 21, 2025

മാമാങ്കം തമിഴ് ട്രെയ്‌ലർ പുറത്തിറങ്ങി

  • November 8, 2019 9:00 pm

  • 0

ചരിത്രവും സങ്കൽപ്പവും ഇടകലർന്ന്, മലയാളത്തിന്റെ മറ്റൊരു മഹാവിജയമാകാനുള്ള തയാറെടുപ്പിലാണ് ചിത്രം. മലയാള സിനിമ മമ്മൂട്ടിയുടെ ‘മാമാങ്ക’ത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ തമിഴ് ട്രെയിലർ ഇന്ന് പുറത്തിറങ്ങി. മലയാളം ട്രെയ്‌ലർ യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.

ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അര്‍ജുന്റെ പിതാവായ അല്ലു അരവിന്ദ് ആണ്. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മുന്നൂറോളം ചിത്രങ്ങള്‍ വിതരണം ചെയ്ത അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കില്‍ വലിയ റിലീസ് ഉറപ്പായി.