
കോവിഡ് വ്യാപനം ; വാളയാറില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി
April 15, 2021 1:27 pm
0
വാളയാര്‍: കോവിഡ് കേസുകള്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ –പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് പുനരാരംഭിച്ചത് . വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ –പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് .
എന്നാല്‍ 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. അതെസമയം ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.