Thursday, 23rd January 2025
January 23, 2025

നടന്‍ ടൊവിനോ തോമസിന് കോവിഡ്

  • April 15, 2021 12:41 pm

  • 0

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

എനിക്ക് കൊവിഡ് സ്ഥിരീകരിച്ചുനിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. കുറച്ച്‌ ദിവസങ്ങള്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായിരിക്കൂടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

നവാഗത സംവിധായകന്‍ രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനമായി പുറത്തിറങ്ങിയത്. മിന്നല്‍ മുരളി, കാണക്കാണെ, നാരദന്‍, തള്ളുമല എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഉടന്‍ തീയേറ്ററുകളിലേക്ക് എത്തുന്നതാണ്.