Friday, 2nd May 2025
May 2, 2025

തൃശൂര്‍ പൂരം: നടത്തിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കും, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി

  • April 12, 2021 2:58 pm

  • 0

തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിന്റെ ചടങ്ങില്‍ മാറ്റമുണ്ടാകില്ലെന്നും വിവരം.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു.

മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നായിരുന്നു ആവശ്യം.