
എം.എ. യൂസഫലി അബുദാബിയിലേക്കു മടങ്ങി; ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്നും നീക്കി
April 12, 2021 11:10 am
0
കൊച്ചി: യന്ത്രതകരാര്‍ മൂലം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രമുഖ വ്യവസായി എം.എ. യൂസഫി ആശുപത്രി വിട്ടു. പുലര്‍ച്ചെ ഒന്നരയോടെ അദ്ദേഹം അബുദാബിയിലേക്കു മടങ്ങി.
അബുദാബി രാജകുടുംബാഗംങ്ങള്‍ അയച്ച പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ഭാര്യയും ജീവനക്കാരും അദ്ദേഹത്തിനൊപ്പം അബുദാബിയിലേക്കു പോയി.
അതേസമയം, ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്നും നീക്കി. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി നെടുമ്ബാശേരി വിമാനത്താവളത്തിലേക്കു മാറ്റി. സിയാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയാന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.