
തീപിടുക്കുമെന്ന് മുന്നറിയിപ്പ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി ഇറക്കി
April 9, 2021 12:21 pm
0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി നിലത്തിറക്കി. തീപിടുക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. കരിപ്പൂര് നിന്നും പറന്നുയര്‍ന്ന വിമാനം ഉടന്‍ അപായമണി മുഴക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. 17 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി തിരിച്ചിറക്കിയതായി വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട്– കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇറക്കിയത്. തുടര്‍ നടപടി സ്വീകരിച്ച് വരികയാണ്.
നിര്‍ദ്ദേശത്തെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് വേണ്ട സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യം നേരിടാന്‍ അഗ്നി രക്ഷാ സേനയും സിഐഎസ്‌എഫും വിമാനത്താവളത്തില്‍ സജ്ജരായിരുന്നു.