
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
April 8, 2021 9:24 pm
0
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു .പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .കണ്ണൂരിലെ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് ആവശ്യമെങ്കില്‍ തലസ്ഥാനത്തുനിന്ന് വിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പോകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മരുമകന്‍ മുഹമ്മദ് റിയാസും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാര്‍ച്ച് 3ന് മുഖ്യമന്ത്രി കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.