Thursday, 23rd January 2025
January 23, 2025

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്.

  • April 8, 2021 10:43 am

  • 0

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്. കൊവിഡ് 19 കേസുകളില്‍ പെട്ടന്നുണ്ടായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍ താല്‍ക്കാലിക വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഓക്ലാന്‍ഡില്‍ നടന്ന യോഗത്തിലാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ 11 വൈകുന്നേരം 4 മണി മുതല്‍ ഏപ്രില്‍28 വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂസിലാന്‍ഡിലെ സ്ഥിരതാമസക്കാര്‍ക്കും നിലവില്‍ ഇന്ത്യയിലുള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. വിലക്ക് താത്കാലികമാണെന്നും രാജ്യത്തിന് പുറത്തുള്ള പൗരന്മാരെ തിരികെയെത്തിക്കാന്‍ ന്യൂസിലാന്‍ഡ് ബാധ്യസ്ഥമാണെന്നും ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി.