Thursday, 23rd January 2025
January 23, 2025

സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

  • April 7, 2021 12:33 pm

  • 0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി.

ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.

അതേസമയം, ആഗോള വിപണിയില്‍ വിലകുറയുംചെയ്തു. കഴിഞ്ഞദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്.

10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി.