
ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുവെന്ന് സിപിഎം
April 7, 2021 11:41 am
0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുവെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകും. ബിജെപിയ്ക്ക് നിലവിലെ സീറ്റ് പോലും കിട്ടില്ല. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്നും വിജയരാഘവന് പറഞ്ഞു.
സുകുമാരന്‍ നായര്‍ പറഞ്ഞത് സമുദായം കേള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രാദേശിക വിഷയങ്ങള്‍ ആണ് കാരണമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.