
മുഖ്യമന്ത്രിയുടെ പേര് പറയാന് ഇഡി സന്ദീപ് നായരെ നിര്‍ബന്ധിച്ചു; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
April 5, 2021 4:26 pm
0
തിരുവനന്തപുരം: സന്ദീപ് നായരില് നിന്നും ഇഡി കൃത്രിമ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച് .മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഭീഷണിപ്പെടുത്തിയെന്നും മന്ത്രി കെ ടി ജലീല്, ബിനീഷ് കോടിയേരി എന്നിവര്ക്കെതിരെ മൊഴി നല്കാന് നിര്ബന്ധിച്ചുവെന്നും സന്ദീപ് മൊഴി നല്കിയതായി റിപ്പോര്ട്ടില് പറയുന്നു. റിപ്പോര്ട്ട് ക്രൈംബ്രാഞ്ച് കോടതിയില് സമര്പ്പിച്ചു.
മാര്ച്ച് 31 ന്, ഇഡിക്കെതിരായ ആരോപണത്തില് സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവമായി എറണാകുളം സെഷന്സ് കോടതിയെ ക്രൈബ്രാഞ്ച് സമീപിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില് ഏപ്രില് 2 ന് പൂജപ്പുര സെന്ട്രല് ജയിലില് വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കേരള മുഖ്യമന്ത്രിയുടേയും മന്ത്രി കെ ടി ജലിലിന്റെയും ബിനീഷിന്റേയുംം പേര് പറയാന് ഇഡി നിര്ബന്ധിച്ചതായി സന്ദീപ് മൊഴി നല്‍കിയത്. തന്നെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് സന്ദീപ് നായര് എറണാകുളം ജില്ലാ സെഷന്സ് കോടതിയില് പരാതി നല്കിയിരുന്നു. ഇതില്, മുഖ്യമന്ത്രിയുടെ പേര് പറയാന് ഇഡി തന്നെ നിര്ബന്ധിച്ചതായുള്ള വിവരവും ഉള്പ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ആര് സുനില്കുമാര് എന്ന വ്യക്തിയുടെ വാട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് പരാതിയുടെ പകര്പ്പ് ലഭിക്കുകയും തുടര്ന്ന് അദ്ദേഹം ഇഡിക്കെതിരെ പരാതി നല്‍കുകയുമായിരുന്നു– റിപ്പോര്ട്ടില് പറയുന്നു. സുനില്കുമാറിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു
പരാതി ഡിജിപ്പിക്ക് കൈമാറുകയും പിന്നീട് ഡിജിപി ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പ്പിക്കുകയുമായിരുന്നു.