ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ
November 8, 2019 5:00 pm
0
പി.സി ജോർജ് എംഎൽഎ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് പിസിയുടെ വിമർശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സർക്കാർ ജീവനക്കാരെന്ന് പി.സി. ജോർജ് തുറന്നടിച്ചു.
‘ഇത്രയൊക്കെ ചെയ്തതു പോരാഞ്ഞിട്ട് ഇപ്പോൾ ശമ്പള പരിഷ്കരണമെന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാൻ സമ്മതിക്കരുത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കറുള്ള കർഷകന് ഇവിടെ കഞ്ഞി കുടിക്കാൻ വകയില്ല. പിന്നെ ഒടുക്കത്തെ പെൻഷൻ അല്ലേ ഇവർക്ക്.
25,000 രൂപയിൽ കൂടുതൽ എന്തിനാ പെൻഷൻ കൊടുക്കുന്നേ. ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാൻ തുടക്കമിടാൻ പോകുകയാണ്.’ പി.സി ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്കുതല കർഷക സഭയിൽ സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.