
മുഖ്യമന്ത്രിയുടെ കട്ട്‌ഔട്ടില്‍ നിന്നും തല വെട്ടി മാറ്റി
April 5, 2021 3:26 pm
0
കണ്ണൂര്‍: ജില്ലയിലെ മമ്ബറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് പിണറായി വിജയന്റെ കട്ടൗട്ടിന്‍റെ തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്ലക്സ് നശിപ്പിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു.
“പ്രദേശത്ത് ആര്‍എസ്എസ്–ബിജെപി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കില്‍ ക്വട്ടേഷനില്‍ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പയപ്പോഴാണ് എത്രമാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നത്,” എംവി ജയരാജന്‍ പറഞ്ഞു.
അതേസമയം, ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബഹളങ്ങള്‍ക്കുമൊടുവില്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. പരസ്യ പ്രചാരണം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികളാണ്. അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളത്. നേരത്തെ ജനുവരി 20ന് 2,67,31,509 ഉള്‍ക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളില്‍ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ പ്രവാസിവോട്ടര്‍മാരായ 87318 പുരുഷന്‍മാരും, 6086 സ്ത്രീകളും 11 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടും.
സംസ്ഥാനത്ത് 40771 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം