യുവനടൻ സെന്തിൽ കൃഷ്ണയ്ക് സിനിമാലോകത്തിന്റ ആശംസപെരുമഴ : ചിത്രങ്ങൾ
August 24, 2019 2:00 am
0
ഗുരുവായൂർ: യുവനടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയം തുടങ്ങിയ താരമാണ് സെന്തിൽ കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് സെന്തിലിന്റെ കരിയർ മാറ്റി മറിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു.