
ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയില്‍ സുരേന്ദ്രന്‍
March 31, 2021 4:35 pm
0
കഴക്കൂട്ടം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷനും ശോഭ സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്തുവന്ന സന്ദര്‍ഭങ്ങളായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഉണ്ടായിരുന്നത്. ഇതിനിടെയാണ് കെ. സുരേന്ദ്രന്‍ ശോഭക്ക് വോട്ട് തേടി കഴക്കൂട്ടത്ത് എത്തിയത്.
ശോഭാ സുരേന്ദ്രന്‍റെ വരവോടെ മണ്ഡലത്തിലെ എന്‍.ഡി.എ ക്യാമ്ബില്‍ വലിയ ഉണര്‍വ് ഉണ്ടായെന്നും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാര്‍ട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രന്‍ വിജയിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്ര് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ. സുരേന്ദ്രന്‍ പങ്കെടുത്തു.
രണ്ട് സീറ്റുകളിലാണ് ഇത്തവണ കെ. സുരേന്ദ്രന്‍ മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും നടത്തുന്ന തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടക്കാണ് ഇദ്ദേഹം കഴക്കൂട്ടത്ത് എത്തിയത്.