Thursday, 23rd January 2025
January 23, 2025

‘റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കും’; റിക്കി പോണ്ടിങ്ങ്

  • March 31, 2021 2:43 pm

  • 0

ശിഖര്‍ ധവാനോ, രഹാനെയോ, സ്മിത്തോ അല്ല, ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഇരുപത്തിമൂന്നുകാരന്‍ റിഷഭ് പന്തിന്. ഇന്നലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പുതിയ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരുക്കേറ്റ ശ്രേയസ് അയ്യരെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. ശ്രേയസ്സ് അയ്യര്‍ നയിച്ച കഴിഞ്ഞ രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അത് ഫലത്തില്‍ നിന്ന് തന്നെ അറിയാമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങ് അഭിപ്രായപ്പെട്ടുപുതിയ ദൗത്യം ഏറ്റെടുക്കുവാനുള്ള ആത്മവിശ്വാസവും കൂടുതല്‍ ഉത്തരവാദിത്വവും പന്തിനെ കൂടുതല്‍ കരുത്തനാക്കുമെന്നാണ് കരുതുന്നതെന്നും താരത്തിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ കോച്ചിംഗ് ഗ്രൂപ്പ് കാത്തിരിക്കുകയാണെന്നും പോണ്ടിങ്ങ് കൂട്ടിച്ചേര്‍ത്തു.

അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത് എന്നിങ്ങനെയുള്ള മുന്‍നിര താരങ്ങളെ പിന്തള്ളിയാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കുവാന്‍ ടീം തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയെ നയിച്ചിട്ടുള്ള പരിചയം പന്തിനുണ്ട്. 2016ല്‍ ഐ പി എല്ലില്‍ ഡല്‍ഹി ടീമിലെത്തിയ പന്ത് മറ്റൊരു ടീമിലും കളിച്ചിട്ടില്ല.

തന്‍റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച ഡല്‍ഹി മാനേജ്മെന്‍റിന് റിഷഭ് പന്ത് നന്ദി പറഞ്ഞു. ഡല്‍ഹിയിലൂടെയാണ് താന്‍ വളര്‍ന്നതെന്നും, ഡല്‍ഹി ടീമിനെ നയിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നെന്നും റിഷഭ് പന്ത് പറഞ്ഞു. സീനിയര്‍ താരങ്ങള്‍ ചുറ്റും ഉള്ളപ്പോള്‍ തന്‍റെ മികച്ചത് ടീമിനു നല്‍കാനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

എനിക്ക് പരിക്ക് പറ്റിയതിനാല്‍ ഡല്‍ഹിയ്ക്ക് ഈ ഐ.പി.എല്‍. സീസണില്‍ ഒരു ക്യാപ്റ്റനെ ആവശ്യമാണ്. ഋഷഭ് പന്താണ് ആ ജോലി നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യന്‍, അവന് എല്ലാവിധ ആശംസകളും നേരുന്നു. ടീമിനെ അതിശക്തമാക്കാന്‍ അവന് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. “ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഇത്രയും അനുഭവ സമ്ബത്തുള്ള താരങ്ങള്‍ ടീമിലുണ്ടായിട്ടും യുവതാരം റിഷഭിനെ നായകസ്ഥാനം ഏല്‍പ്പിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ചു. ഏപ്രില്‍ ഒമ്ബതിനാണ് ഏവരും കാത്തിരിക്കുന്ന ഐ.പി.എല്‍. മാമാങ്കം തുടങ്ങുന്നത്. പുതിയ ചുമതല താരം എങ്ങനെ ഉപയോഗിക്കും എന്നറിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.