
മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി; വര്‍ഗീയ വോട്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ട -രമേശ് ചെന്നിത്തല
March 31, 2021 10:11 am
0
മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി പറയുേമ്ബാള് മാത്രമാണ് പിണറായിക്ക് ക്ഷൗര്യമുണ്ടാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളിതുവരെ കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ഇവിടെ വികസനം ഉണ്ടാകുമെന്ന് പറയുന്നത് അവിശ്വസനീയമാണ്. കേന്ദ്രം കേരളത്തെ എപ്പോഴും അവഗണിക്കുകയായിരുന്നു. കണക്ക് പറഞ്ഞ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാറിനും ശേഷിയുണ്ടായിരുന്നില്ല. ലാവ്ലിന് കേസ് നീട്ടിവെക്കുന്നതില്‍ മാത്രമായിരുന്നു പിണറായിക്ക് ശ്രദ്ധയെന്നും ചെന്നിത്തല പറഞ്ഞു.
ജി.എസ്.ടിയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാനായില്ല. എയിംസ് കൊണ്ടുവരാനായില്ല. റബര്‍ പോലുള്ളവയുടെ വിലയിടിവിന് പരിഹാരമുണ്ടാക്കാന്‍ കേന്ദം ഒന്നും ചെയ്തില്ല. എന്നാല്‍, മോഡിയെ കുറിച്ച് പിണറായി ഒന്നും പറയുന്നത് കേട്ടില്ല. പിണറായിയും മോഡിയും ഭായി–ഭായി കളിക്കുകയാണ്.
ഏറ്റുവുമൊടുവില്‍ സ്വര്‍ണകള്ളകടത്തു കേസ് ബി.ജെ.പിയുമായി ഒത്തു ചേര്‍ന്ന് മരവിപ്പിച്ചു. പകരം ബി.െജ.പിക്ക് ഏതാനും സീറ്റുകള്‍ എന്നതാണ് ധാരണ. രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുന്ന ഇ.ഡി എന്തുകൊണ്ടാണ് കേരളത്തിലെ ഭരണാധികാരികള്‍ക്ക് നേരെ കണ്ണടക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.
ശബരിമലയിലെ ആചാരങ്ങള്‍ ചവിട്ടിമെതിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ആരു വിശ്വസിക്കും. നിയമ നിര്‍മാണം നടത്തി പ്രധാനമന്ത്രിക്ക് ശബരിമലയെ സംരക്ഷിക്കാമായിരുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലക്കായി നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ വോട്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ട. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സ്ഥലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളെ തോല്‍പിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡീല്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ്. സുരേഷ്ഗോപിയുടെ പ്രസ്താവന ഗൗരവമായി എടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാ പത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യാനങ്ങള്‍ നീര്‍മിക്കാനായി ഒപ്പിട്ട ധാരണാ പത്രം മാത്രമാണ് റദ്ദാക്കിയത്. അമേരിക്കന്‍ കമ്ബനിക്ക് മത്സ്യത്തൊഴിലാളികളെ പണയപ്പെടുത്തുകയാണ് സര്‍ക്കാര്‍. ഇതിന്‍റെ പിറകില്‍ വന്‍ കോഴ ഉള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കാത്തത്.
4,34,000 വ്യാജ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്ന കണക്കുകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.