നന്ദിഗ്രാമിൽ മമത പരാജയത്തിലേയ്ക്ക്, സുവേന്ദു അധികാരിയുടെ ജയം ഉറപ്പിച്ച് അമിത് ഷാ.
March 30, 2021 4:44 pm
0
കൊൽക്കത്ത : തെരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളിൽ പ്രചാരണം ശക്തമാക്കി ബിജെപി ദേശീയ നേതാക്കൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ ഇന്ന് നടന്ന റോഡ് ഷോയിൽ പങ്കെടുത്തു. ബിജെപി നേതാവ് സുവേന്ദു അധികാരിയും മമത ബാനർജി നേർക്കുനേർ മത്സരിക്കുന്ന നന്ദിഗ്രാമിലാണ് അമിത് ഷാ പ്രചാരണം നടത്തിയത്. നന്ദിഗ്രാമിൽ നിന്ന് സുവേന്ദു അധികാരി വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ ജയം ഉറപ്പിച്ചിരിക്കുകയാണ്. മമതയെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരി മുന്നേറും. കഴിഞ്ഞ മൂന്ന് ദിവസമായി മമത നന്ദിഗ്രാമിൽ പ്രചാരണം നടത്തുകാണ്. ഈ തെരഞ്ഞെടുപ്പ് തൃണമൂലിനെ എത്രമാത്രം പ്രതിസന്ധിയിലാക്കിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ബംഗളിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനർജിയുടെ അടുത്ത് നിന്നും അഞ്ച് കിലോമീറ്റർ ദൂരെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ബിജെപി പ്രവർത്തകന്റെ അമ്മയും മരിച്ചു. മമതയുടെ സാന്നിധ്യത്തിൽ പോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയാണെങ്കിൽ എപ്രകാരമാണ് സ്ത്രീ സുരക്ഷ ഉറപ്പ് നൽകാൻ സാധിക്കുക എന്ന് അദ്ദേഹം ചോദിച്ചു. ബംഗാൾ മാറ്റത്തിനായി തയ്യാറായിരിക്കുകയാണെന്നും നന്ദിഗ്രാം അതിനുള്ള വഴി കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.