Thursday, 1st May 2025
May 1, 2025

അരി വിതരണം തുടരാം; ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് സ്റ്റേ

  • March 29, 2021 2:50 pm

  • 0

കൊച്ചി: മുന്ഗണനേതര വിഭാഗങ്ങള്ക്കുള്ള സ്പെഷ്യല് അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്ക്കാര് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.

വെള്ളനീല കാര്ഡുടമകള്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെ തുടര്ന്നായിരുന്നു കമ്മീഷന് തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് സര്ക്കാര് എടുത്ത തീരുമാനമാണന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സര്ക്കാര്
അറിയിച്ചു.

നാളെയാണ് പണം അടക്കേണ്ട തീയതി എന്നും നടപടി പൂര്ത്തിയാക്കിയെന്നും സര്ക്കാര് അറിയിച്ചു.തെരഞ്ഞെടുപ്പിന് മുന്പ് എടുത്ത തീരുമാനമാണന്ന് അറിഞ്ഞില്ലെന്ന് കമ്മീഷന് വ്യക്തമാക്കിപുതിയ അപേക്ഷ തന്നാല് പരിഗണക്കാമെന്നും കമ്മീഷന് അറിയിച്ചു.

പുതിയ അപേക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കമ്മീഷന് നടപടി സ്റ്റേ ചെയ്തു.അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി
പറഞ്ഞു

സ്കൂള് കൂട്ടികള്ക്കുള്ള അരി വിതരണവും, കാര്ഡുടമകള്ക്കുള്ള കിറ്റും അരിയും വിതരണവും ക്ഷേമ പെന്ഷന് വിതരണവും തടയണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കമ്മിഷന് കത്ത് നല്കിയിരുന്നത്