Thursday, 1st May 2025
May 1, 2025

യുഡിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തെ പരിഹസിച്ച മന്ത്രി എം എം മണിയെ തിരിഞ്ഞുകൊത്തി സ്വന്തം വാക്കുകള്‍

  • March 29, 2021 12:48 pm

  • 0

യുഡിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തെ പരിഹസിച്ച മന്ത്രി എം എം മണിയെ തിരിഞ്ഞുകൊത്തി സ്വന്തം വാക്കുകള്‍. നമ്ബര്‍ കേരളമെന്ന് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്ന കേരളത്തില്‍ ഇപ്പോഴും ലക്ഷക്കണക്കിന് കുടുംബങ്ങളാണ് പരമദരിദ്രരായിട്ടുള്ളതെന്ന കുറ്റസമ്മതമാണ് പ്രകടന പത്രികയിലൂടെ സി പി എം സമ്മതിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ. അതിന്‍്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ ജിതിന്‍ കെ ജേക്കബും പറയുന്നത്. യഥാര്‍ത്ഥത്തില്‍ എം എം മണി തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് തന്നെയാണ് ജിതിന്‍ തന്‍്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മന്ത്രി എം എം മണിയുടെ ഫേസ്ബുക് പോസ്റ്റാണ് താഴെ. മന്ത്രി ഉദ്ദേശിച്ചത് യുഡിഫ് നിട്ട് കൊട്ടാന്‍ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് എന്ന് ദുഖത്തോടെ പറയേണ്ടി വരും. ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നത് പരമദരിദ്രരായ 45 ലക്ഷം കുടുംബങ്ങള്‍ക്ക് വികസന സഹായം നല്‍കുമെന്നാണ്‘. അതായത് കേരള സംസ്ഥാനം രൂപീകരിച്ച്‌ 64 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആകെയുള്ള മൂന്നര കോടി ജനങ്ങളില്‍ ഏകദേശം പകുതിയും ഇപ്പോഴും പരമ ദരിദ്രര്‍ ആണെന്ന് കേരളം നമ്ബര്‍ വണ്‍ എന്ന് തള്ളുന്ന സിപിഎം തന്നെ സമ്മതിച്ചിരിക്കുന്നു.

64 വര്‍ഷത്തില്‍ പകുതിയിലേറെയും കേരളം ഭരിച്ചത് സിപിഎം ആണ്. എന്നിട്ടും ഇപ്പോഴും ജനസംഖ്യയുടെ പകുതിയും പരമ ദാരിദ്ര്യത്തിലാണ്. ഗള്‍ഫിലേക്ക് 40 ലക്ഷം മലയാളികള്‍ കുടിയേറിയില്ലായിരുന്നു എങ്കില്‍ പരമ ദരിദ്രരുടെ സംഖ്യ എത്രയായിരുന്നേനെ എന്ന് പാര്‍ട്ടി അടിമകള്‍ക്ക് ഒഴികെ ബാക്കിയെല്ലാവര്ക്കും മനസിലാകും. എന്തായാലും വെറുത കിറ്റ് കിട്ടുന്നത് കൊണ്ട് ഈ പരമ ദരിദ്രര്‍വോട്ട് ചെയ്തു തങ്ങളെ വീണ്ടും അധികാരത്തില്‍ എത്തിക്കും എന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഉണ്ടാകും ഇതേ പരമ ദരിദ്രരെ കുറിച്ചുള്ള കരുതലുകള്‍. ദാരിദ്ര്യം അങ്ങനെ തന്നെ തുടര്‍ന്നാലേ ഈ പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാകൂ എന്ന സത്യം ആരെക്കാലും നന്നായി പാര്‍ട്ടിക്കറിയാം. എന്തായാലും 45 ലക്ഷം കുടുംബങ്ങളിലെ ഏകദേശം 1.80 കോടി വരുന്ന പരമ ദരിദ്രരെ കുറിച്ച്‌ ഓര്‍ത്ത് കരുതല്‍ ഒരുക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.