ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബര റെക്കോര്‍ഡ് ബുക്കില്‍
March 29, 2021 12:15 pm
0
സിക്‌സറുകള്‍ പിറന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബര റെക്കോര്‍ഡ് ബുക്കില്‍. ഏകദിന പരമ്ബരകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പരമ്ബര എന്ന നിലയിലാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 14 സിക്‌സറുമായി ജോണി ബെയര്‍സ്റ്റോയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. റിഷഭ് പന്ത് (11), ബെന്‍ സ്റ്റോക്‌സ് (10), രോഹിത് ശര്‍മ (8) എന്നിവരാണ് പിന്നാലെയുള്ളവര്‍. ഇതില്‍ വെറും രണ്ട് ഇന്നിങ്സില്‍ നിന്നാണ് പന്ത് 11 സിക്സുകള്‍ നേടിയത്.
അതേസമയം, മൂന്നാമത്തെയും അവസാനത്തെയും ഏകദിന പരമ്ബരയില്‍ ഇന്ത്യയ്ക് 7 റണ്‍സിന്റെ വിജയം. ഇന്ത്യയുടെ 329 ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ട് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇംഗ്ലീഷ് നിരയില്‍ ഓള്‍ റൗണ്ടര്‍ സാം കറന്റെ (95*) ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി.