Thursday, 23rd January 2025
January 23, 2025

ഇംഗ്ലണ്ടിനെതിരെ രണ്ടാം വിജയം തേടി ഇന്ത്യ; ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്ബര

  • March 26, 2021 12:44 pm

  • 0

പൂനൈ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്ബരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് പരമ്ബര ലക്ഷ്യമിട്ടാകും ഇറങ്ങുക. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാകും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ മത്സരം പരാജയപ്പെട്ട ഇംഗ്ലണ്ടും ജയിക്കാനാകും ഇന്ന് പരിശ്രമിക്കുക. കഴിഞ്ഞ കളിയില്‍ തോളെല്ലിന് പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തു പോയതിനാല്‍ സൂര്യകുമാര്‍ യാദവോ ഋഷഭ് പന്തോ ആകും ശ്രേയസ്സിനു പകരം ഇറങ്ങുക. അങ്ങനെയാണേല്‍ സൂര്യയുടെ ഏകദിന അരങ്ങേറ്റ മത്സരം കൂടിയാകുമിത്. രോഹിത് ശര്‍മയ്ക്കും കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ താരം ഇന്ന് കളിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തത വന്നിട്ടില്ലക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന് പരിക്കേറ്റത്‌ ഇംഗ്ലണ്ടിനും തിരിച്ചടിയാണ്. മോര്‍ഗന് പകരം ജോസ് ബട്ട്ലാറാകും ഇംഗ്ലണ്ടിനെ നയിക്കുക.